വായിൽ വെള്ളി കരണ്ടിയുമായി ജനിച്ചില്ല, ഏതൊരു സംരഭകനും ആ​ഗ്രഹിക്കുന്നത് പോലൊരു വിജയമാണ് വാരി എനർജീസ് മാനേജിം​ഗ് ഡയറക്ടർ ഹിതേഷ് ചിമൻലാൽ ദോഷിയുടേത്. കഴിഞ്ഞ ദിവസം ലിസ്റ്റ് ചെയ്ത വാരി എനർജീസിൽ നിന്നുള്ള നേട്ടം ഒറ്റ ദിവസം കൊണ്ട് ഹിതേഷ് ചിമൻലാൽ ദോഷിയുടെ സമ്പത്ത് ഇരട്ടിയാക്കി.

കടം വാങ്ങിയ 5,000 രൂപയുമായി ആരംഭിച്ച യാത്രയാണ് ഇന്ന് 43,160 കോടി രൂപയുടെ സമ്പത്തിൽ എത്തി നിൽക്കുന്നത് എന്നതാണ് അതിശയം. 

വാരി എനർജീസിന്‍റെ ഓഹരികൾ 70 ശതമാനം നേട്ടത്തോടെ 2,550 രൂപയിലാണ് ചൊവ്വാഴ്ച ലിസ്റ്റ് ചെയ്തത്. ഈ നേട്ടം ഹിതേഷ് ചിമൻലാൽ ദോഷിക്ക് സമ്പന്ന പട്ടികയിലേക്കുള്ള വാതിൽ തുറന്നു. ലിസ്റ്റിങോടെ ദോഷിയുടെ കുടുംബത്തിൻറെ സമ്പന്ന് 5.2 ബില്യൺ ഡോളറിലേക്ക് എത്തിയെന്നാണ് ബ്ലൂം ബെർ​ഗ് ബില്യണയർ സൂചിക പ്രകാരമുള്ള കണക്ക്. അതായത്, 43,160 കോടി രൂപ. ലിസ്റ്റിങിന് മുൻപുണ്ടായതിനേക്കാൾ സമ്പത്ത് ഇരട്ടിയായി. 

Also Read: താമസം രണ്ട് മുറി ഫ്ലാറ്റിൽ; ഫോണില്ല; രത്തൻ ടാറ്റയുടെ സ്വന്തം അനുജൻ ജിമ്മി ടാറ്റ

വാരി എനർജീസ് കൂടാതെ ​ഗ്രൂപ്പിന്‍റെ  ലിസ്റ്റഡ് കമ്പനികളായ എൻജിനിയറിങ് കമ്പനിയായ വാരി റിന്യൂവബിൾ ടെക്‌നോളജീസ് ലിമിറ്റഡ്, എനർജി സ്റ്റോറേജ് കമ്പനിയായ വാരി ടെക്‌നോളജീസ് ലിമിറ്റഡ് ഏറ്റവും വലിയ ഓഹരിയുടമ കൂടിയാണ് അദ്ദേഹം. 57 കാരനായ ഹിതേഷ് ചിമൻലാൽ ദോഷിയും രണ്ട് സഹോദരൻമാരും മരുമരകനുമാണ് കമ്പനിയുടെ ബോർഡ് അം​ഗങ്ങൾ.

കടം വാങ്ങി തുടങ്ങിയ സംരംഭം

1985 ൽ ബന്ധുവിൽ നിന്ന് കടം വാങ്ങിയ 5,000 രൂപയിൽ ആരംഭിച്ച ബിസിനസ് സംരംഭമാണ് അദ്ദേഹത്തിന്‍റേ. മഹാരാഷ്ട്രയിലെ തുങ്കിയിലാണ് ദോഷി ജനിക്കുന്നത്. ഹാർഡ്‍വെയർ, ഇല്ക്ട്രോണിക്സ് കട ആരംഭിക്കാനാണ് കോളേജ് പഠനകാലത്ത് ബന്ധുവിൽ നിന്നും അദ്ദേഹം 5,000 രൂപ കടം വാങ്ങുന്നത്. ഈ ബിസിനസിലെ ലാഭം കൊണ്ടാണ് അക്കാലത്ത് പഠന ചെലവും ജീവിത ചെലവും നടത്തിയിരുന്നത്. 

Also Read: 'പ്രചോദനം ടാറ്റ '; 20,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനത്തിന് നൽകി വ്യവസായി

ബിരുദ പഠന ശേഷം 1.50 ലക്ഷം ബാങ്ക് വായ്പയെടുത്ത് ഹാർഡ്‍വെയർ നിർമാണ രം​ഗത്തേക്ക് കടക്കുന്നത്. ഗ്യാസ് സ്റ്റേഷൻ ഉപകരണങ്ങൾ, വാൾവ് തുടങ്ങിയവ നിർമിക്കുന്ന കമ്പനി തുടങ്ങി. 2007 ൽ ജർമനിയിലെ ട്രേഡ് എക്സിബിഷനിലൂടെയാണ് യുഎസിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ഓർഡറുകൾ കമ്പനിക്ക് ലഭിക്കുന്നത്.

40 വർഷത്തിനിടെ റിന്യുവബിൾ എനർജി സെക്ടറിലെ വമ്പൻ കമ്പനിയായ വാരി ഗ്രൂപ്പ് മാറി. സ്വന്തം ​ഗ്രാമത്തിലെ ക്ഷേത്രത്തിലെ പേരിൽ നിന്നാണ് വാരി എനർജീസ് എന്ന പേര് സ്വീകരിക്കുന്നത്. 

രാജ്യത്തെ ഏറ്റവും വലിയ സോളാർ മൊഡ്യൂൾ നിർമാണ കമ്പനിയാണ് ഇന്ന് വാരി എനർജീസ്. 12,000 മെ​ഗാവാട്ട് ശേഷി. വരുമാനം പ്രധാനമായും അമേരിക്കയിലേക്കുള്ള കയറ്റുമതിയിലൂടെയാണ്.

ചൈനീസ് സോളർ സെല്ലുകളുടെ ഉയർന്ന വിലയ്ക്ക് പിന്നാലെ വാരി എനർജീസിന് കൂടുതൽ ഓർഡറുകൾ ലഭിച്ചു. ഐപിഒയിൽ നിന്നും സമാഹരിക്കുന്ന തുകയിൽ നിന്നും 2,800 കോടി രൂപ ചെലവാക്കി കമ്പനി ഒഡീഷയിൽ ആറു ജി​ഗാവാട്ട് ശേഷിയുള്ള നിർമാണ കേന്ദ്രം സ്ഥാപിക്കുന്നുണ്ട്. 

ENGLISH SUMMARY:

Started with Rs 5000 loan to global riches, Waaree group founder Hitesh Chimanlal's success story.