ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പേരെടുത്താല്‍ ആദ്യ സ്ഥാനത്ത് മുകേഷ് അംബാനിയും ഗൗതം അദാനിയും മാറി മാറി വരാറുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം മുന്‍പ് അങ്ങനെയായിരുന്നോ സ്ഥിതി. സമ്പന്നതയില്‍ നാലാം സ്ഥാനം മാത്രമായിരുന്നു ഗൗതം അദാനി എന്ന ബിസിനസുകാരന്‍റെ സ്ഥാനം. ഇവിടെ നിന്നാണ് അദാനി അഞ്ചു വര്‍ഷം കൊണ്ട് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ഈ അഞ്ചു വര്‍ഷത്തിനിടെ അദ്ദേഹത്തിന്‍റെ ആസ്തിയിലുണ്ടായ വര്‍ധന 10 ലക്ഷം കോടിക്ക് മുകളിലാണ്.
ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സമ്പത്തുണ്ടാക്കിയ ഇന്ത്യക്കാരന്‍ ഗൗതം അദാനിയാണ്. അഞ്ചു വര്‍ഷം കൊണ്ട് ഗൗതം അദാനിയുടെ ആസ്തിയില്‍ 10,21,600 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 2024 ലെ ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം (ഓഗസ്റ്റില്‍ പുറത്ത് വന്നത്) ഗൗതം അദാനിയാണ് ഇന്ത്യന്‍ സമ്പന്നരില്‍ ഒന്നാമത്. 11,61,800 കോടി രൂപയുടെ സമ്പത്തുമായാണ് ഒന്നാം സ്ഥാനം. 10,14,700 കോടി രൂപയാണ് അംബാനിയുടെ ആസ്തിയുമായി രണ്ടാം സ്ഥാനത്ത് മുകേഷ് അംബാനിയാണ്.
2020 തില്‍ ഇന്ത്യയിലെ സമ്പന്ന പട്ടികയില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന ഗൗതം അദാനി അഞ്ച് വര്‍ഷം കൊണ്ട് ഒന്നാം സ്ഥാനത്തെത്തിയതിന്‍റെ കാരണം ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ വ്യക്തമാക്കുന്നു. 2020 ല്‍ 1,40,200 കോടി രൂപയായിരുന്നു അദാനിയുടെ ആസ്തി. ഇതാണ് ഉയര്‍ന്ന് 11,61,800 കോടി രൂപയിലെത്തിയത്.
ഹിന്‍ഡന്‍ബെര്‍ഗ് ആരോപണങ്ങളൊന്നും അദാനിയുടെ പ്രകടനത്തെ നേരിടാനായില്ലെന്ന് ഹുറുണ്‍ ഇന്ത്യ റിച്ച് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. 95 ശതമാനം വര്‍ധനയാണ് അദ്ദേഹത്തിന്‍റെ ആസ്തിയിലുണ്ടായത്. 10,21,600 കോടി രൂപയാണ് അദ്ദേഹം അഞ്ചു വര്‍ഷം കൊണ്ടു ഉണ്ടാക്കിയത്. എല്ലാ അദാനി ഗ്രൂപ്പ് ഓഹരികളും അഞ്ച് വര്‍ഷത്തനിടെ ഓഹരി വിലയില്‍ കാര്യമായ വര്‍ധനയുണ്ടാക്കി.
ഓഗസ്റ്റില്‍ പുറത്തിറങ്ങിയ റിപ്പോര്‍ടട്ട് പ്രകാരം, അഞ്ചു വര്‍ഷത്തിനിടെ അദാനി പോർട്ട്‌സ് ഓഹരിയില്‍ 98 ശതമാനം വർധനയുണ്ടായി. അദാനി എനർജി, അദാനി ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി പവർ എന്നിവയുടെ ഓഹരി ശരാശരി 76 ശതമാനം വളർന്നു. ഇതാണ് അദാനിക്കുണ്ടായ നേട്ടത്തിന് കാരണം.
അഞ്ചു വര്‍ഷത്തിനിടെ നേട്ടമുണ്ടാക്കിയ മറ്റൊരാള്‍ കുമാര്‍ മംഗളം ബിര്‍ലയാണ്. 6.9 മടങ്ങാണ് അഞ്ചു വര്‍ഷത്തിനിടെ അദ്ദേഹത്തിന്‍റെ ആസ്തിയിലുണ്ടായ വര്‍ധന. 2020 തില്‍ 34,000 കോടി രൂപയായിരുന്ന കുമാര്‍ മംഗലം ബിര്‍ളയുടെ ആസ്തി 2024 ല്‍ 2,35,200 കോടി രൂപയായി.
2020 തില്‍ പട്ടികയിലെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മുകേഷ് അംബാനി കുടുംബത്തിന്‍റെ ആസ്തി 6,58,400 കോടി രൂപയായിരുന്നു. അത് 10,14,700 കോടിയിലേക്ക് വളര്‍ന്നു.