Projection-of-cyber-code

സൈബര്‍ തട്ടിപ്പിനായി മലയാളികളെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്നതായി വിവരം. കോഴിക്കോട് നഗരത്തില്‍ നിന്ന് മൂന്നുപേര്‍ ഇത്തരത്തില്‍ വിദേശത്ത് എത്തി. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്‍പാല്‍ മീണ പറഞ്ഞു.

 

സ്വന്തം ഭാഷയിലൂടെ കൂടുതല്‍ പേരെ കബളിപ്പിച് പണം തട്ടുകയെന്ന  ലക്ഷ്യത്തോടെയാണ് മലയാളികളെ വിദേശത്തേക്ക് തട്ടിപ്പുസംഘം റിക്രൂട്ട് ചെയ്യുന്നത്. ഇതിനായി വിദേശത്ത് കോള്‍ സെന്‍റര്‍ മാതൃകയിലാണ് പ്രവര്‍ത്തനം. കംബോഡിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ആണ് തട്ടിപ്പിനായി മലയാളികളെ എത്തിച്ചിരിക്കുന്നത്.

ഈ വര്‍ഷം നഗരപരിധിയില്‍ മാത്രം 61 സൈബര്‍ തട്ടിപ്പ്  പരാതികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒമ്പതെണ്ണം ജോലി തട്ടിപ്പാണ്. സാമൂഹികമാധ്യമങ്ങളിലൂടെ ഓഹരിനിക്ഷേപം, വര്‍ക്ക് ഫ്രം ഹോം എന്നിവ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അധികവും. ഈ വര്‍ഷം നഗരത്തില്‍ വിവിധകേസുകളിലായി 15 കോടി 15 ലക്ഷം രൂപയാണ് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത്. 

ENGLISH SUMMARY:

Information that Malayalis are being recruited abroad for cyber fraud