gpay-fraud

TOPICS COVERED

കോഴിക്കോട് നഗരത്തില്‍  വ്യാജ സ്ക്രീന്‍ഷോട്ട് കാണിച്ച് പണം തട്ടിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. നടക്കാവ് സ്വദേശിയായ സെയ്‌ത് ഷമീം, കുറ്റിക്കാട്ടൂര്‍ സ്വദേശി അനീഷ എന്നിവരാണ് കസബ പൊലീസിന്‍റെ പിടിയിലായത്.  ബീച്ച് ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ സിബിയില്‍ നിന്നാണ് കഴിഞ്ഞദിവസം പണം തട്ടിയത്. എംടിഎം കാര്‍ഡ് എടുക്കാന്‍ മറന്നുവെന്നും പണം ഗൂഗിള്‍ പേ വഴി അയക്കാമെന്നും  സംഘം പറഞ്ഞു. തുടര്‍ന്ന് പണം നല്‍കിയതിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് പ്രതികള്‍ കാണിക്കുകയും ചെയ്തു. എന്നാല്‍ പണം ക്രെഡിറ്റാവാത്തതിനെ തുടര്‍ന്ന് സിബി  പരിശോധിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്.