us-criminal

രാജ്യാന്തര ഏജന്‍സികള്‍ തേടിയ ക്രിപ്റ്റോ കറന്‍സി കുറ്റവാളി  ലിത്വേനിയക്കാരന്‍ അലക്സ്യേ ബെസിയോകോവിനെ വലയിലാക്കി കേരള  പൊലീസ്. ഇന്‍റര്‍പോളിന്‍റെയും സിബിഐയുടെയും നിര്‍ദേശപ്രകാരം വര്‍ക്കല സ്വകാര്യ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന അലക്സ്യേയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      റഷ്യ കേന്ദ്രമാക്കിയുള്ള ക്രിപ്റ്റോകറന്‍സി ഏജന്‍സിയായി ഗരാന്‍റസിന്‍റെ സഹസ്ഥാപകനാണ് വര്‍ക്കലയില്‍ പിടിയിലായ  അലക്സ്യേ ബെസിയോകോവ്.  വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കുടുംബത്തോടൊപ്പം തങ്ങുകയായിരുന്നു ക്രിപ്റ്റോ തട്ടിപ്പിലെ രാജ്യാന്തര കുറ്റവാളി. ഗരാന്റസ് എക്സ്ചേഞ്ച് വഴി 2019നുശേഷം നടന്നത് 96 ബില്യന്‍ ഡോളറിന്റെ ഇടപാടാണ്.  ഹാക്കിങ്, റാന്‍സംവെയര്‍, തീവ്രവാദം, ലഹരിക്കടത്ത് സംഘങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നിവയണ് പ്രധാന കുറ്റങ്ങള്‍.   

      2022 ല്‍ അമേരിക്കയുടെ അംഗീകാരം നേടി കമ്പനിയുടെ ഇടപാടുകള്‍ ഒരാഴ്ച മുന്‍പ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിരോധിക്കുകയും ഓഫീസുകള്‍ പൂട്ടിക്കുകയും ചെയ്തിരുന്നു. ഇന്‍ര്‍പോള്‍  റെഡ്കോര്‍ണര്‍ നോട്ടിസ് പ്രകാരം സിബിഐ നിര്‍ദേശപ്രകാരമായിരുന്നു.  കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതി ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലാലുള്ളത്. അടുത്ത ദിവസം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡല്‍ഹിയിലേക്ക് കൊണ്ടു പോകും 

      ENGLISH SUMMARY:

      Wanted in US, caught in Varkala: How Kerala police nabbed crypto kingpin Besciokov from a homestay