വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകം വരമ്പത്ത് കൂലിയാണെന്ന പ്രസ്താവന തിരുത്താതെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. പത്രവാർത്ത വിശകലനം ചെയത് സംസാരിച്ചതാണെന്നാണ് ജയരാജന്റെ നിലപാട്. ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽചേർന്ന മുൻ പ്രചാരക് സി.വി.സുബഹിനു ധര്‍മടത്ത് നൽകിയ സ്വീകരണ യോഗത്തിലാണ് ജയരാജൻ വിവാദ പ്രസംഗം നടത്തിയത്.
കോടിയേരി ബാലകൃഷ്ണൻ അക്രമിക്കപ്പെട്ട് പത്ത് മിനിറ്റിനകം ജനസംഘം പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണൻ ആക്രമിക്കപ്പെട്ടെന്ന പത്രവാർത്തയെ അടിസ്ഥാനമാക്കിയായിരുന്നു പി.ജയരാജന്റെ പ്രസംഗം.
എന്നാൽ വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകം വരമ്പത്തെ കൂലിയാണെന്ന പ്രയോഗം തിരുത്താനോ പിൻവലിക്കാനോ ജയരാജൻ തയ്യാറായിട്ടില്ല. ആർഎസ്എസിന്റെ അക്രമങ്ങളെക്കുറിച്ചുള്ള പ്രസംഗമായിരുന്നെന്നും പത്രവാർത്തകളാണ് അടിസ്ഥാനമാക്കിയതെന്നുമാണ് വിശദീകരണം.
പ്രസംഗം ജില്ലാ കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജിലും തല്‍സമയം നല്‍കിയിരുന്നു.