നെടുമ്പാശേരി വിമാനത്താവളത്തിൽ 11 കോടിയുടെ വിദേശകറന്‍സി   പിടിച്ചെടുത്തു. ഡൽഹി- ദുബായ്  വിമാനത്തിൽ നിന്നാണ് കസ്റ്റംസ് കറൻസി പിടിച്ചെടുത്തത്. സംഭവത്തിൽ അഫ്ഗാനിസ്ഥാന്‍കാരനായ ഒരാളെ കസ്റ്റഡിയിലെടുത്തു. 

 

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദേശ കറൻസി വേട്ടകളിലൊന്നാണ് ഇത്. സൗദി റിയാൽ, യുഎസ് ഡോളർ ഉൾപ്പടെയുള്ള വിദേശ കറൻസികളാണ് പിടികൂടിയിരിക്കുന്നത്. ഡൽഹിയിൽ നിന്ന് കൊച്ചി വഴി ദുബായിലേക്കുള്ള വിമാനത്തിലായിരുന്നു കറൻസി വേട്ട. വിമാനം കൊച്ചിയിലെത്തിയപ്പോൾ പരിശോധന കർശനമാക്കുകയായിരുന്നു. തീവ്രവാദ ആവശ്യങ്ങൾക്കാണോ കറൻസി കടത്തിയതെന്ന സംശയം ബലപ്പെടുന്നു. കൂടുതൽ ചോദ്യം ചെയ്യലിനു ശേഷം മാത്രമാണ് ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂ.