മലപ്പുറം കൂട്ടായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. കുറിയന്റെ പുരക്കല്‍ സൈനുദ്ദീന്റെ വീടിനു നേരെ മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. ഉറങ്ങികിടക്കുകയായിരുന്ന 16 വയസുള്ള മകള്‍ക്ക് പൊള്ളലേറ്റു.സംഭവത്തിനു പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. തിരൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. അതേ സമയം കൂട്ടായി മേഖലയില്‍ സി.പി.എം –ലീഗ് നേതാക്കള്‍ തമ്മിലുണ്ടാക്കിയ ധാരണ ലംഘിച്ചതായി മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
പുലര്‍ച്ചെ രണ്ടു മണിക്കാണ് സൈനുദ്ദീന്റെ വീടിനു നേരെ ആക്രമണമുണ്ടായത്,വീടിന്റെ വരാന്തയിലുണ്ടായിരുന്ന ചെരുപ്പില്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊടുക്കുകയായിരുന്നു.തീ വീടിനുള്ളിലേക്ക് പടരുകയും തറയില്‍ കിടന്നുറങ്ങുകയായിരുന്ന സൈനുദ്ദീന്റെ മകള്‍ക്ക് പൊള്ളലേറ്റു.
കൂട്ടായി മേഖലകളില്‍ രാഷ്്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സി.പി.എം –ലീഗ് നേതാക്കള്‍ ഇടപെട്ട് സമാധാന കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ ഈ സമാധാന കമ്മിറ്റി ധാരണ തെറ്റിച്ചതായി സ്ഥലം സന്ദര്‍ശിച്ച മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു
എന്നാല്‍ സംഭവത്തിന് പിന്നില്‍ മുസ്്ലീംഗാണെന്ന് പറയാന്‍ കഴിയില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വം വ്യക്തമാക്കി.തിരൂര്‍ എസ്.ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.