soumya3

പിണറായി കൂട്ടക്കൊലപാതകത്തിൽ തുടരന്വേഷണം നടത്തണമെന്ന് ബന്ധുക്കളും നാട്ടുകാരും. അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാടിൽ സംശയമുണ്ട്. തുടരന്വേഷണത്തിന് സർക്കാർ തയ്യാറായില്ലങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.സൗമ്യ ആത്മഹത്യ ചെയ്തതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്താൻ സൗമ്യയെ സഹായിച്ചവരെ കണ്ടെത്തണം. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെന്ന് എഎസ്പി പറഞ്ഞിട്ടും തലശേരി സിഐ തന്നെ കേസ് അന്വേഷിച്ചു.

പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ല. വീടുമായി ആവശ്യത്തിലേറെ ബന്ധം പുലർത്തിയവരാണ് സൗമ്യയ്ക്ക് ഒപ്പം ഉണ്ടായിരുന്നത്. സൗമ്യയുടെ മരണത്തെക്കുറിച്ചും ഡയറിക്കുറിപ്പുകൾ അടിസ്ഥാനമാക്കിയും അന്വേഷണം നടത്തണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.