fb-rape

കണ്ണൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിലായി. പറശിനിക്കടവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ചെന്ന കേസിലാണ് തളിപ്പറമ്പ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പിതാവും പ്രാദേശിക ഡിവൈഎഫ്ഐ നേതാവുമടക്കം ആറുപേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.  

മാട്ടൂൽ സ്വദേശി കെ.വി സന്ദീപ്, ചൊറുക്കള സ്വദേശി സി.പി.ഷംസുദ്ദിൻ, പരിപ്പായി സ്വദേശി വി.സി.ഷബീർ, നടുവിൽ സ്വദേശി കെ.വി.അയൂബ്, അരിമ്പ്ര സ്വദേശി കെ.പവിത്രൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞമാസം രണ്ടു ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് ഇവർക്കെതിരെയുള്ള പരാതി. പീഡനവിവരം അറിഞ്ഞിട്ടും മറച്ചു വച്ചതിനാണ് ലോഡ്ജ് ജീവനക്കാരൻ കൂടിയായ പവിത്രനെ അറസ്റ്റ് ചെയ്തത്. 

 

15 കേസുകളിലായി 19 പ്രതികളാണ്  കേസിലുഉള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കേന്ദ്രങ്ങളിലെത്തിച്ചായിരുന്നു പീഡനം.  സ്വന്തം പിതാവാണ് ആദ്യമായി പീഡിപ്പിച്ചതെന്നും തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവർ പീഡനത്തിന് ഇരയാക്കിയെന്നും മൊഴിയുണ്ട്. സ്ത്രിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പേജ് ഉണ്ടാക്കിയാണ് പെൺകുട്ടിയെ വലയിലാക്കിയത്. 

വരും ദിവസങ്ങളിലും കേസിൽ കുടുതൽ അറസ്റ്റുണ്ടാകും. പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് തളിപ്പറമ്പിൽ റോഡ് ഉപരോധിച്ചു.