ആലുവ റൂറൽ എസ്.പി ഓഫീസിന്  മുന്നിലെ പെട്ടിക്കട  കുത്തിതുറന്ന് കവർച്ച നടത്തിയ പ്രതി പിടിയിൽ. മധ്യപ്രദേശ് കാരൻ പ്രസാദിന് ആലുവ പോലീസ് പൊക്കിയത്. മോഷണമുതൽ ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു.

പൊലീസിനെ നാണം കെടുത്തിയ കള്ളനെ ഒടുവിൽ പോലീസ് പൊക്കി. സായുധ പോലീസ് കാവലുള്ള ആലുവ റൂറൽ എസ്.പി ഓഫീസിന്  മുന്നിലെ പെട്ടിക്കട  കുത്തി തുറന്നത്. ഇയാളാണ് മധ്യപ്രദേശ് സ്വദേശി പ്രസാദ്. മോഷണ മുതലും ആയി. ആലുവ റെയിൽവെ പരിസരത്ത്  നിന്നാണ് പ്രസാദിനെ പിടികൂടിയത്. ഇയാളുടെ കൈയ്യിൽ നിന്ന്  മോഷ്ടിച്ചെടുത്ത മൊബൈൽ  ഫോൺ, ബാഗ്, വാച്ച്, കുട ,എന്നിവ കണ്ടെടുത്തു.  കടയുടമ മോഷണമുതലുകൾ തിരിച്ചറിഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ യാണ് പോലീസിനെ മൂക്കിൻ തുമ്പത്ത് മോഷണം നടന്നത്. പ്രതിയെ പിടികൂടുന്നത് പോലീസിന് അഭിമാനപ്രശ്നമായി. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.  ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച അടക്കം. ഇരുപതിലധികം കേസുകളാണ് ആലുവയിൽ തെളിയാതെ അവശേഷിക്കുന്നത്.