brennen-college-2

തലശേരി ബ്രണ്ണൻ കോളജിൽ ആയുധങ്ങളുമായി എത്തിയ സംഘം പൊലീസ് പിടിയിൽ. യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വേണ്ടി മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയ വിദ്യാർഥിനിയുടെ അമ്മാവനടക്കമുള്ളവരാണ് ആയുധങ്ങളുമായി എത്തിയത്. ബി.ജെ.പി അനുഭാവിയായ ഇയാൾ വിദ്യാർഥിനിയോട് മത്സരിക്കുന്നതിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടിരുന്നു. 

 

ഇത് അനുസരിക്കാത്തതിനെ തുടർന്നാണ് അമ്മാവന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം കോളജിലെത്തിയത്. പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് സംഘർഷാവസ്ഥയുണ്ടായി. എന്നാൽ വിദ്യാർഥിനി മത്സരിക്കുന്നതിൽ ഉറച്ചു നിന്നു. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഘം സഞ്ചരിച്ച കാറിൽ നിന്നും രണ്ട് കത്തികൾ കണ്ടെത്തി