കൂടത്തായി കൊലപാതക പരമ്പരയില്‍പ്പെട്ട സിലിക്കൊലകേസില്‍ ഭര്‍ത്താവ് ഷാജുവിനെ പ്രതിക്കൂട്ടിലാക്കി ജോളിയുടെ മൊഴി. സിലിയെ കൊലപ്പെടുത്താന്‍ ആദ്യം സയനഡ് കലര്‍ത്തിയ അരിഷ്ടം നല്‍കിയതില്‍ ഷാജുവിനും പങ്കുണ്ടെന്ന് ജോളി പൊലീസിനോട് പറഞ്ഞു. പുലിക്കയത്തെ ഷാജുവിന്റെ വീട്ടിലും പൊന്നാമറ്റത്തെ വീട്ടിലും ജോളിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു.
രണ്ടുമണിക്കൂര്‍ നേരം തെളിവെടുപ്പിന്റെ ഭാഗമായി അവിടെ തങ്ങി,സിലിയെ കൊലപ്പെടുത്താനുള്ള ആദ്യശ്രമത്തില്‍ ഷാജുവിന്റെ പങ്കിനെകുറിച്ചായിരുന്നു പൊലീസിന്റെ ചോദ്യങ്ങള്‍,അരിഷ്ടത്തില്‍ സയനഡ് കലര്‍ത്തി നല്‍കിയത് ഷാജുവാണെന്നും അത് താന്‍ സിലിക്ക് കൊടുക്കുകയായിരുന്നെന്നും ജോളി പറഞ്ഞു,അരിഷ്ടം കഴിച്ചെങ്കിലും സിലി രക്ഷപ്പെടുകയായിരുന്നു
പുലിക്കയത്തുനിന്നും നേരെ പൊന്നാമറ്റത്തെ വീട്ടിലേക്ക്,സില കൊല്ലപ്പെടുന്ന ദിവസം പൊന്നാമറ്റത്തെ വീട്ടിലെത്തിയതിനെ കുറിച്ചായിരുന്നു ജോളി അവിടെ വെച്ച് പറഞ്ഞത്,സിലി മരിച്ചുവീണ താമരശ്ശേരിയിലെ ഡന്റല്‍ കോളജിലും സിലിയുടെ കുഞ്ഞ് മരിച്ച കോഴിക്കോട് മിംസ് ആശുപത്രിയിലും സംഘം തെളിവെടുപ്പിനെത്തിച്ചു.സിലിക്കൊലകേസില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരും