muthanga--014

വയനാട് മുത്തങ്ങയില്‍ രേഖകളില്ലാത്ത 52 ലക്ഷത്തോളം രൂപയുമായി ജില്ലാ ഐഎന്‍ടിയുസി നേതാവ് പിടിയില്‍. ഐഎന്‍ടിയുസി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി പി.അഷ്റഫും കൊടുവള്ളി സ്വദേശി മുജീബ് റഹ്മാനുമാണ് പിടിയിലായത്.

 

 

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നല രാത്രിയായിരുന്നു മുത്തങ്ങ ചെക്പോസ്റ്റില്‍ പരിശോധന. പച്ചക്കറി കൊണ്ടുവരുന്ന ചെറിയ വാഹനത്തില്‍ ചാക്കില്‍കെട്ടിയ നിലയിലായിരുന്നു പണം.

 

പച്ചക്കറി വാഹനങ്ങള്‍ക്ക് കേരളത്തിലേക്ക് കടക്കാന്‍ പാസ് ആവശ്യമില്ല.വാഹനത്തില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ രേഖകളില്ലാത്ത അമ്പത്തിരണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തെന്ന് പൊലീസ് അറിയിച്ചു. കര്‍ണാടയില്‍ നിന്നും കൊണ്ടുവരുകയായിരുന്നു പണം.ഐഎന്‍ടിയുസി മോട്ടര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി പി അഷ്റഫ്, കൊടുവള്ളി സ്വദേശി മുജീബ് റഹ്മാന്‍ എന്നിവരാണ് പിടിയിലായത്.