ponnani-police-3

മലപ്പുറം പൊന്നാനി പൊലീസ് സ്റ്റേഷനിലെത്തി സി.പി.എം ലോക്കൽ കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിനു നേരെ അസഭ്യവർഷം നടത്തി. മലപ്പുറം പൊന്നാനി പൊലീസ് സ്റ്റേഷനിൽ പരാതിക്കാർക്കൊപ്പം എത്തിയ സി.പി.എം. പ്രാദേശിക നേതാക്കളെ പൊലീസ് പുറത്താക്കിയെന്നാരോപിച്ചാണ് പരസ്യമായി തെറിവിളിച്ചത്. 

 

കുടുംബ വഴക്കുമായി ബന്ധപ്പെട്ട് പൊന്നാനി പൊലീസ് സ്റ്റേഷനിൽ മധ്യസ്ഥ ചർച്ചയ്ക്കെത്തിയ സിപിഎം നേതാവിനെ പൊലീസുകാരൻ മർദിച്ചതായി സിപിഎമ്മും പരാതി ഉന്നയിച്ചു. പൊന്നാനി നഗരസഭാ സ്ഥിര സമിതി അധ്യക്ഷനായിരുന്ന ടി.മുഹമ്മദ് ബഷീറാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പെരുമ്പടപ്പ് സിഐ ബഷീർ ചിറയ്ക്കലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 

 

അതേസമയം, പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും സ്റ്റേഷനകത്ത് ബിജെപി- സിപിഎം പ്രവർത്തകർ തമ്മിൽ വാക്പോര് നടത്തുമ്പോൾ ഇരുകൂട്ടരോടും പുറത്തിറങ്ങാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും സ്റ്റേഷൻ അധികൃതർ പറഞ്ഞു.