പ്രായമുള്ള ആളുകൾ താമസിക്കുന്ന വീടുകൾ കണ്ടെത്തി അവരെ കൊന്ന് വീട് െകാള്ളയടിക്കുന്ന സൈക്കോ കില്ലറെ വെടിവെച്ച് കൊന്ന് മധ്യപ്രദേശ് പൊലീസ്. ഏറ്റമുട്ടലിലൂടെയാണ് കൊടുംക്രമിനിലായ ഇയാളെ പൊലീസ് വകവരുത്തിയത്. അഞ്ചുപൊലീസുകാർക്കും ഏറ്റുമുട്ടലിൽ പരുക്കേറ്റു. സൈക്കോ കില്ലർ എന്നാണ് ദിലീപ് ദേവലിനെ പൊലീസ് തന്നെ വിശേഷിപ്പിച്ചിരുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ അടക്കം കൊലപാതകവും മോഷണവും നടത്തി ഭീതി വിതച്ച ദിലീപ് ദേവൽ കഴിഞ്ഞ മാസവും രത്ലാമിൽ ദമ്പതികളെയും മകളെയും വെടിവെച്ച് കൊന്നശേഷം കൊള്ള നടത്തിയിരുന്നു. ഇതിനു ശേഷം രക്ഷപ്പെട്ട ഇയാളെ പൊലീസ് തിരഞ്ഞുപിടിച്ച ശേഷം ഏറ്റുമുട്ടിലിൽ വധിക്കുകയായിരുന്നു. പല സംസ്ഥാനങ്ങളിലായി ആറോളം കൊലക്കേസിൽ ഇയാൾ പ്രതിയാണ്. ഗുജറാത്ത് പൊലീസും ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
വയോധികര്‍ മാത്രം താമസിക്കുന്ന വീടുകളില്‍ കയറി അവരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതി. ഇതിനായി ഒരു സംഘവും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. ഒളിവുസ്ഥലത്തിൽ പൊലീസ് നടത്തിയ നീക്കത്തിൽ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും മധ്യപ്രദേശ് പൊലീസിന്റെ തോക്കിന് മുന്നിൽ വെടിയെറ്റു വീണു ഈ സൈക്കോ കില്ലർ. ഇതോടെ വലിയ ഒരു തലവേദനയാണ് ഇല്ലാതാകുന്നത്.