vandiperiyar-rape-case-arre

ഇടുക്കി വണ്ടിപ്പെരിയാർ പശുമല ആറ്റോരത്ത് 55 വയസുള്ള സ്ത്രീയെ പീഡിപ്പിച്ച പ്രദേശവാസി അറസ്റ്റിൽ. വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ മാട്ടുംകൂട് സ്വദേശി വിനോദ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാർ പശുമലയിൽ വ്യാപാര സ്ഥാപനം നടത്തുന്ന 55 വയസുകാരിയുടെ കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തിയാണ് പീഡിപ്പിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.  

 

സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ വിനോദ് വാതിൽ തുറന്ന് അകത്ത് കയറി സ്ത്രീയെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.  ഇതേ വീടിന് മുകളിൽ താമസിക്കുന്ന വാടകക്കാരൻ എത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് ഇയാൾ വണ്ടിപ്പെരിയാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനം, അതിക്രമിച്ചു കടക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ പീരുമേട് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അവശയായ സ്ത്രീ ആശുപത്രിയിൽ ചികിൽസയിലാണ്. വണ്ടിപ്പെരിയാർ പൊലീസ്  ഇൻസ്പെക്ടർ ഫിലിപ്പ് സാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.