തൊടുപുഴ കാഞ്ഞാറിൽ യുവാവിനെ കുത്തിക്കൊന്നു. നാളിയാനി കൂവക്കണ്ടം സ്വദേശി സാം ജോസഫ് ആണ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ രാത്രി പത്തരയോടെ കാഞ്ഞാർ കൂവക്കണ്ടം നാളിയാനിയിലാണ് സംഭവം. റോഡരികിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു കൊല്ലപ്പെട്ട സാം ജോസഫും സുഹൃത്തുക്കളും. ആ സമയം ബൈക്കിൽ എത്തിയ പ്രതികളുമായി മദ്യം നൽകുന്നതിനെ ചൊല്ലി തർക്കമുണ്ടായി. 

 

ഈ തർക്കത്തിനൊടുവിൽ സാം ജോസഫിന് കുത്തേൽക്കുകയായിരുന്നു. സമീപവാസികളായ ജിതിൻ പത്രോസ് , ആഷിക് ജോർജ് , പ്രിയൻ പ്രേമൻ എന്നിവരെ കാഞ്ഞാർ പോലീസ് പിടികൂടി. സംഘർഷത്തിൽ പ്രതികൾക്കും പരുക്കേറ്റിട്ടുണ്ട്. കുത്തേറ്റ സാം ജോസഫിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. 

 

Thodupuzha Kanjar murder