Honeytrap-arrest

അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ മൂന്ന് പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി അടക്കം 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. 3 പേർ അറസ്റ്റിലായി.

 37 വയസുകാരി താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാന,  ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലിവീട്ടിൽ ഷബീറലി , താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ്  എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്തത്. 

 

മറ്റു രണ്ടു പേർക്കായി പൊലീസ് അന്വേക്ഷണം ഊർജിതമാക്കി.  അലിപ്പറമ്പ് സ്വദേശിയായ മധ്യ വയസ്‌കനിൽ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ചു പേർക്കുമെതിരേ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയത്. യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച്  മാർച്ച് 18-ന് വീട്ടിലേക്കു വിളിച്ചു വരുത്തി. രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞുവച്ചു. വീഡിയോയും ഫോട്ടോയും മൊബൈൽ ഫോണിൽ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. പെരിന്തൽമണ്ണ സി.ഐ പ്രേംജിത്ത് , എസ് ഐ ഷിജോ സി തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.

 

honey trape case; case against six