യുവതിയെ മര്‍ദ്ദിച്ചെന്ന കേസില്‍ യൂ ട്യൂബര്‍ മീശ വിനീതിനെ കിളിമാനൂര്‍ പൊലീസ് അറസ്റ്റുചെയ്തു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി പണയം വെച്ചശേഷം അവ തിരികെ ചോദിച്ച യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തി മർദ്ദിച്ചെന്നാണ് കേസ്. കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡി പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ള ഇയാൾ നിലവിൽ ജാമ്യത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Meesha Vineeth Arrested