pta-sp-complaint-3

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ പേരില്‍ വ്യാജ വാട്സാപ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം. പത്തനംതിട്ട ഡിവൈഎസ്പിക്കാണ് പണം ആവശ്യപ്പെട്ട് ആദ്യം മെസേജ് എത്തിയത്. എസ്പി ഇടപെട്ട് അക്കൗണ്ട് മരവിപ്പിച്ചു. രാവിലെയാണ് പത്തനംതിട്ട ഡിവൈഎസ്പിക്ക് പണം ചോദിച്ചുള്ള മെസേജ് എത്തി. നോക്കുമ്പോള്‍ എസ്പിയുടെ പടവും വാട്സാപ് പ്രൊഫൈലും. തുടര്‍ന്ന് എസ്പിയെ അറിയിച്ചു. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചു. 

 

പരിശോധനയില്‍ ആന്ധ്രസംഘമെന്ന് വ്യക്തമായി. പിടികൂടിയ ഉടന്‍ കര്‍ണാടകയിലെ ഉദ്യോഗസ,്ഥന്‍റെ പേരിലുള്ള പ്രൊഫൈല്‍ ആയി മാറി. ഫേസ്ബുക്കില്‍ നിന്നും പൊലീസ് വെബ് സൈറ്റില്‍ നിന്നും ഫോണ്‍നമ്പരും ഫോട്ടോയും സംഘടിപ്പിട്ടെന്ന് സംശയിക്കുന്നു. ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട തട്ടിപ്പെന്നാണ് സംശയം. പണം ചോദിച്ചതേറെയും പൊലീസ് ഉദ്യോഗസ്ഥരോട് തന്നെയാണ്. ആര്‍ക്കും പണം നഷ്ടപ്പെട്ടിട്ടില്ല. ഹൈദരാബാദ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

 

Pathanamthitta SP  fake whatsapp account complaint