ഒറ്റപ്പാലത്ത് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. അകലൂർ പള്ളത്തൊടി വീട്ടിൽ രതീഷ് എന്ന പ്രഭുവിനാണ് ആറ് മാസത്തേയ്ക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.  ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ ശുപാർശ പരിഗണിച്ചാണു തൃശ്ശൂർ റേഞ്ച് ഡിഐജി എസ്.അജീതാ ബേഗത്തിന്റെ ഉത്തരവ്. കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമുള്ള പ്രവേശന വിലക്ക് ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവു ശിക്ഷ ലഭിക്കും. ജില്ലാ പൊലീസ് മേധാവിക്കു വേണ്ടി ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ എം.സുജിത് തുടർ നടപടികൾ സ്വീകരിച്ചു. 

 

കഴിഞ്ഞ വർഷം ആകലൂരിലുണ്ടായ നരഹത്യാശ്രമ കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെയാണ് കാപ്പ ചുമത്താനുള്ള നടപടികൾ തുടങ്ങിയത്. അന്യായമായി തടസം സൃഷ്ടിക്കുക, ദേഹോപദ്രവം ഏൽപ്പിക്കുക, കൊലപാതക ശ്രമം, സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി പിൻതുടരുക, കുറ്റകരമായി ഭയപ്പെടുത്തുക, സ്ഫോടക വസ്തു നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ കൂടി ഉൾപ്പെട്ടതിന്റെ പേരിലാണു യുവാവിനെതിരെ കാപ്പ ചുമത്തിയത്.

 

Ottappalam young man deported under kaapa act