helmet-fine

TAGS

മോഷ്ടിച്ച ബൈക്കിൽ ഹെൽമെറ്റ് ധരിക്കാതെയുള്ള കള്ളന്റെ യാത്രയ്ക്ക് പിഴയടയ്ക്കാൻ ഉടമയ്ക്ക് നോട്ടീസ്. രണ്ടര മാസം മുൻപ് മോഷണം പോയ ബൈക്കിന്റെ ഉടമയും കാസർകോട് പള്ളിക്കര പഞ്ചായത്ത്‌ പ്രസിഡന്റുമായ എം. കുമാരനാണ് 1000 രൂപ പിഴയടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചത് 

 

ഡിസംബർ 29നാണ് പള്ളിക്കര പഞ്ചായത്ത്‌ ഓഫിസിന് സമീപം നിർത്തിയിട്ട കുമാരന്റെ ബൈക്ക് മോഷണം പോയത്. ദിവസങ്ങൾക്കുള്ളിൽ മോഷ്ടാക്കളെ ബേക്കൽ പൊലീസ് കർണാടകയിൽ നിന്ന് പിടികൂടി. കർണാടക സ്വദേശികളായിരുന്നു പ്രതികൾ. നിയമനടപടികളെല്ലാം പൂർത്തിയാക്കി ഒരുമാസത്തിനുള്ളിൽ ബൈക്ക് തിരിച്ചുകിട്ടി. കഴിഞ്ഞ ദിവസം മോട്ടോർവാഹന വകുപ്പിന്റെ നോട്ടീസ് കിട്ടിയപ്പോഴാണ് കുമാരൻ ശരിക്കും ഞെട്ടിയത്. മോഷ്ടിച്ച ബൈക്കിൽ രണ്ടുപേർ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തത് കളനാട് സ്ഥാപിച്ച എഐ ക്യാമറയിൽ പതിഞ്ഞു. 1000 രൂപ കുമാരൻ പിഴയടയ്ക്കണം.

 

വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കായി നല്ലൊരു തുക ചെലവായതിന് പിന്നാലെയാണ് കള്ളന്റെ വക ഈ ഇരുട്ടടി. ബൈക്ക് പോയ വഴികളിലെ ക്യാമറകളിൽ നിന്ന് ഇനിയും പണി വരുമോയെന്ന ആശങ്കയിലാണ് കുമാരൻ.