ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയുടെ ജീവനക്കാരൻ ഷൂ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന മോഷണമെന്ന് പറഞ്ഞ് രോഹിത് അറോറയെന്ന ആളാണ് ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഫ്ലാറ്റിന്റെ ചവിട്ടുപടികൾ കയറി വന്ന്  കോളിങ് ബെൽ അടിച്ച്, ഏതാണ്ട് ഒരു മിനിറ്റ് നേരം കാത്തുനിൽക്കുകയാണ് പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ വന്ന ഡെലിവറി ബോയ്. ഒരു സ്ത്രീ വാതിൽ തുറന്ന് സാധനങ്ങളുമായി അകത്തേക്ക്. ഇടയ്ക്കിക്കട്ടെ ഡെലിവറി ബോയ് ആരെങ്കിലും വരുന്നുണ്ടോ അല്ലെങ്കിൽ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നും നോക്കുന്നു.  

 

പലചരക്ക് സാധനം കൈമാറിയതിനുശേഷം പടികൾ ഇറങ്ങി പോകുന്നു. വീണ്ടും കയറിവന്നശേഷം തലയിൽ കെട്ടിയിരുന്ന തുണി വിടർത്തി സമീപത്തുകിടക്കുന്ന ഷൂ തുണിയിൽ പൊതിഞ്ഞ് എടുക്കുന്നു. എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ പടികൾ ഇറങ്ങിപ്പോകുന്നു. സുഹൃത്തിന്റെ ബ്രാൻഡഡ് ഷൂവാണ് മോഷ്ടിക്കപ്പെട്ടതെന്നും ഡെലിവറി ബോയിയുടെ വിവരങ്ങൾ കമ്പനി ലഭ്യമാക്കുന്നില്ലെന്നും രോഹിത് അറോറ പറഞ്ഞു.