ചാരുംമൂട് കെപി റോഡിലൂടെ വാതിൽ വഴി എഴുന്നേറ്റുനിന്ന് അഭ്യാസ പ്രകടനം നടത്തി സഞ്ചരിച്ച വിവാഹസംഘത്തിൻ്റെ കാർ മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. സംഭവശേഷം കെട്ടിപൊതിഞ്ഞു സൂക്ഷിച്ച വാഹനം കാറുടമയുടെ ആദിക്കാട്ടുകുളങ്ങരയിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് ജോയിൻറ് ആർടിഒ ഹൈക്കോടതിയിൽ സമർപ്പിച്ചു. 

കഴിഞ്ഞ ഞായറാഴ്ച‌ വൈകിട്ട് നാലരയോടെയാണ് കെപി റോഡിൽ വിവാഹസംഘത്തിൻ്റെ അഭ്യാസപ്രകടനം നടന്നത്. ഇതിനിടെ വിവാഹ സംഘത്തിൻറെ വാഹനം മറ്റൊരു വാഹനത്തിലുരസി. പിന്നാലെയുണ്ടായ തർക്കം സംഘർഷത്തിലേക്കും ഗതാഗതക്കുരുക്കിലേക്കും വഴിമാറി. പൊലിസെത്തി ആറ് പേരെ കസ്‌റ്റഡിയിലെടുത്തെങ്കിലും ഇവർ പ്രതികളല്ലെന്ന് കണ്ടെത്തി വിട്ടയച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അപകടകരമായ വിധം സഞ്ചരിച്ച കാർ കസ്‌റ്റഡിയിലെടുക്കുന്നത്. പാലമേൽ ആദിക്കാട്ടുകുളങ്ങര സ്വദേശി ആഷിഖ് ഷെഫീഖിൻറെ ഉടമസിഥതയിലാണ് കെഎൽ 24 എൻ 8838 നമ്പരിലുള്ള കാർ. വാഹനം വീട്ടുമുറ്റത്ത് പൊതിഞ്ഞുസംരക്ഷിച്ച നിലയിലായിരുന്നു.

വാഹനം മോട്ടോർ വാഹനവകുപ്പ് പൊലീസിന് കൈമാറി. കാറിൽ യാത്ര ചെയ്‌തിരുന്ന സജാസ്, അത്തുമ്പ് ബിലാൽ, റയിഹാൻ, നജാത്, അഷ്കർ, നാസിം എന്നിവർ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ഹാജരായി. മർദ്ദനത്തിൽ പരുക്കേറ്റ താമരക്കുളം സ്വദേശികളായ സിജിത്ത്, ഷംനാദ് എന്നിവർ ചികിത്സയിൽ തുടരുകയാണ്.

Motor vehicle department alappuzha