കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തിന്റെ പേരില്‍ പമ്പ് ജീവനക്കാര്‍ക്ക് മര്‍ദനം. പാലക്കാട് പട്ടിത്തറ പമ്പിലെ റെഹ്മാന്‍, ശക്തിവേല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബൈക്കിലെത്തിയ സംഘം വാക്കുതര്‍ക്കത്തിനൊടുവില്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു. രണ്ട് യുവാക്കളെ ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ യുവാക്കള്‍ കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടു. നിയമപ്രകാരം കുപ്പിയില്‍ പെട്രോള്‍ നല്‍കാനാവില്ലെന്ന് പമ്പിലെ ജീവനക്കാര്‍ പറഞ്ഞു. പിന്നാലെ അസഭ്യം പറഞ്ഞ് യുവാക്കള്‍ ഭീഷണപ്പെടുത്തി മടങ്ങി. മറ്റൊരു പമ്പില്‍ നിന്നും കുപ്പിയില്‍ പെട്രോള്‍ നിറച്ച് പട്ടിക്കരയിലെ പമ്പിലെത്തി യുവാക്കള്‍ വീണ്ടും ഭീഷണി മുഴക്കി. വാക്കുതര്‍ക്കത്തിനൊടുവില്‍ ഹെല്‍മെറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണം നടത്തിയ പറക്കുന്നം സ്വദേശികളായ രണ്ടുപേരെ ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ക്ക് പൊലീസ് സുരക്ഷ നല്‍കണമെന്നാണ് ഉടമകളുടെ ആവശ്യം