കണ്ണൂർ വിമാനത്താവളത്തിൽ ക്യാബിൻ ക്രൂവിൽ  നിന്നും സ്വർണം പിടികൂടി. കൊൽക്കത്ത സ്വദേശി സുരഭി കാട്ടൂണിൽ നിന്നാണ് 960 ഗ്രാം സ്വർണം പിടികൂടിയത്. റവന്യു ഇന്റലിജൻസ് വിഭാഗമാണ്  സ്വർണം പിടികൂടിയത്.

മസ്കറ്റിൽ നിന്ന് കണ്ണൂരിൽ എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിൻ ക്രൂവായിരുന്നു സുരഭി. മിശ്രിത രൂപത്തിൽ സ്വർണം  ശരീരത്തിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെയാന്ന് കഴിഞ്ഞ ചൊവ്വാഴ്ച്ച  റവന്യു ഇൻ്റലിജൻസിന്റെ പിടിയിലായത്. ഇതിനു മുമ്പും സുരഭി സ്വർണം കടത്തിയിട്ടുണ്ടോയെന്ന് സംശയമുണ്ട്.

കേരളത്തിലെ സ്വർണ കടത്തു സംഘങ്ങളുമായി സുരഭിക്ക് ബന്ധമുണ്ടോയെന്നും ഡി ആർ ഐ പരിശോധിക്കുന്നു. സ്വർണക്കടത്തില്‍ ഇവർക്ക് മറ്റു ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരഭിയെ കണ്ണൂർ വനിത ജയിലിലേക്ക് മാറ്റി.

ENGLISH SUMMARY:

Attempt to smuggle gold; Air India Express cabin crew arrested