TOPICS COVERED

കോട്ടയം തിരുവാർപ്പിൽ ക്ഷേത്രങ്ങളിൽ മോഷണം. കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു..ഇന്ന് പുലർച്ചെ 12 നും 1.30 നും ഇടയിലാണ് മോഷണം നടന്നത്. 

കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും സമീപത്തെ കൊച്ചമ്പലത്തിലും കാണിക്ക വഞ്ചി തകർത്താണ് മോഷണം നടന്നത്. ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രധാന കവാടത്തിലെയും ഉപദേവ പ്രതിഷ്ഠയ്ക്ക് മുമ്പിലെ  കാണിക്കവഞ്ചികളുമാണ് തകർത്തത്. കൊച്ചമ്പലം ദേവീക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടാവ് എടുത്ത് കൊണ്ടു പോയിട്ടുണ്ട്. കവാടത്തിലെ കവർച്ചയുടെ ദൃശ്യങ്ങൾ ഇവിടെ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

പാന്റ്സും ഷർട്ടും തൊപ്പിയും ധരിച്ചെത്തിയ യുവാവാണ് മോഷണം നടത്തുന്നത്..മോഷ്ടാവ് ഇതര സംസ്ഥാനക്കാരനാകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.

കുറച്ചു ദിവസങ്ങളായി പരിചയമില്ലാത്തവർ അമ്പലത്തിനു സമീപത്ത് എത്തിയിരുന്നതായി ക്ഷേത്ര അധികൃതരും പറയുന്നു.

കഴിഞ്ഞ ആഴ്ച്ച ക്ഷേത്രങ്ങളിലെ കാണിക്കപ്പണം എടുത്തതിനാൽ വലിയ തുക നഷ്ടപ്പെട്ടിട്ടില്ലെന്ന് കരുതുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Theft in Kottayam temples