ചാലക്കുടിയില്‍ പട്ടാപ്പകല്‍ ൈബക്കില്‍ എത്തി കടയില്‍ കയറി മാലപൊട്ടിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് മറ്റൊരു കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ് ചാലക്കുടിയിലെ പിടിച്ചുപറി കേസ് തെളിഞ്ഞത്.
മാര്‍ച്ച് ഒന്‍പതിന് ചാലക്കുടിയിലായിരുന്നു പിടിച്ചുപറി. കടയില്‍ സിഗരറ്റ് ചോദിച്ചെത്തിയ യുവാവാണ് കടയുടമയുടെ ഭാര്യയെ ആക്രമിച്ച് മൂന്നേക്കാല്‍ പവന്റെ ആഭരണം കവര്‍ന്നത്. സോഡ കുപ്പികള്‍ നിലത്തെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. മോഷ്ടാക്കള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ഇരുവരേയും തിരിച്ചറിയാന്‍ ചാലക്കുടി പൊലീസ് അന്വേഷണം തുടരുന്നതിനിടെ, തിരുവന്തപുരത്ത് മോഷ്ടാക്കള്‍ പിടിയിലായി. വിശദമായി ചോദിച്ചപ്പോഴാണ്, ചാലക്കുടി പിടിച്ചുപറി വെളിപ്പെടുത്തിയത്.
തിരുവന്തപുരം സ്വദേശി രഞ്ജിത്, കോട്ടയം സ്വദേശി വിനോദ് എന്നിവരാണ് പിടിയിലായത്. ഇരുവരേയും കടയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടാക്കളെ കടയുടമ തിരിച്ചറിഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്തു വരികയാണ്.