deepu-murder-case-27

കളിയിക്കാവിള കൊലപാതകത്തില്‍  കൊല്ലപ്പെട്ട ദീപു കൊണ്ടുപോയ പണത്തിന്റെ ഒരു ഭാഗം പ്രതിയുടെ വീട്ടില്‍ കണ്ടെത്തി. ഏഴ് ലക്ഷം അമ്പിളിയുടെ വീട്ടില്‍നിന്ന് കണ്ടെത്തി. 10 ലക്ഷം രൂപയാണ് കാറിലുണ്ടായിരുന്നത് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ്  ദീപുവിന്‍റെ കഴുത്തറുത്തത്. ബ്ലേഡ് നല്‍കിയ നെയ്യാറ്റിന്‍കര സ്വദേശിക്കായി അന്വേഷണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

അതേസമയം, കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപു സോമനെ കൊലപ്പെടുത്തിയത് മലയം സ്വദേശി അമ്പിളി ഒറ്റക്കായിരിക്കില്ലെന്ന നിഗമനത്തിൽ പൊലീസ്.  എന്നാൽ കൊലക്കുറ്റം സമ്മതിച്ച അമ്പിളി കാരണമായി പറയുന്നത് വിചിത്ര മൊഴിയാണ്. കൊല്ലപ്പെട്ട ദീപുവിന്റെ ആവശ്യപ്രകാരമാണ് കൊലനടത്തിയതെന്നാണ് മൊഴി. കടബാധ്യത മൂലം ജീവിതം പ്രതിസന്ധിയിലായ ദീപു, കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്താൻ തന്നോട് ആവശ്യപ്പെട്ടതെന്നാണ് മൊഴി നല്‍കിയത്.

എന്നാൽ ഇത് അന്വേഷണം വഴി തെറ്റിക്കാനായുള്ള നീക്കമെന്നാണ് പൊലിസ് കരുതുന്നത്. അതിനാൽ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. മറ്റൊരാളേക്കുറിച്ച് കൂടി സൂചന ലഭിച്ചതായും വിവരമുണ്ട്. ഇതിനിടെ അമ്പിളിയുടെ ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇന്ന് അമ്പിളിയെ കോടതിയിൽ ഹാജരാക്കും. അതിന് മുൻപ് കേസിൽ വ്യക്തത വരുമെന്നാണ് തമിഴ്നാട് പൊലീസിന്റെ പ്രതീക്ഷ.‌‌

ENGLISH SUMMARY:

Kaliyikkavila Deepu murder case investigation update