sunil-kumar-arrested-in-kal

അറസ്റ്റിലായ രണ്ടാംപ്രതി സുനില്‍ കുമാര്‍, ഒന്നാം പ്രതി അമ്പിളി

കളിയിക്കാവിള കൊലപാതകത്തില്‍ രണ്ടാംപ്രതി സുനില്‍ കുമാര്‍ അറസ്റ്റില്‍. പാറശാലയില്‍ നിന്നാണ് സുനില്‍ കുമാര്‍ പിടിയിലായത്. ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയില്‍ എത്തിയത്. ഒറ്റയ്ക്കാണ് കൊലനടത്തിയത് എന്ന് വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കേസില്‍ ആദ്യം അറസ്റ്റിലായ പ്രതി അമ്പിളി. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തില്‍ നിന്നും സര്‍ജിക്കല്‍ ബ്ലേഡ് നല്‍കിയതും കൊല നടന്ന സ്ഥലത്ത് എത്തിച്ചതും സുനില്‍ കുമാറാണെന്ന് പൊലീസിന് മനസിലായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സുനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ദീപുവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് സുനിലാണെന്നാണ് സൂചന.  

 

ജൂണ്‍ 24 തിങ്കളാഴ്ച രാത്രിയാണ് ക്വാറി വ്യവസായിയായ മലയിന്‍കീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസില്‍ എസ്.ദീപുവിനെ കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ കാറിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം. ദീപുവിന്റെ കൈയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടമായിരുന്നു.

ENGLISH SUMMARY:

Second suspect Sunil Kumar arrested in Kaliyikavila murder.