ആലപ്പുഴ മാന്നാറില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത അഞ്ചു പേരില്‍ രണ്ടു പേരെ വിട്ടയച്ചു.  കൊലയ്ക്ക് കാരണം കലയുടെ പരപുരുഷ ബന്ധമാണെന്ന് എഫ്ഐആറില്‍ പറയുന്നു. അനില്‍ ഇസ്രയേലിലുണ്ടെന്ന വിശ്വാസം തന്നെയാണ് പൊലീസിന്. മാന്നാറിനടുത്തുള്ള വലിയ പെരുമ്പുഴ പാലത്തില്‍വച്ചാണ് കലയെ കൊലപ്പെടുത്തിയതെന്നാണ് അറിയുന്നത്.മാന്നാറിന് അടുത്തു തന്നെയാണ് പെരുമ്പുഴ പാലം. 

ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള മൂന്നുപേരില്‍ ഒരാള്‍ കൃത്യമായ മൊഴി നല്‍കിയതായാണ് സൂചന.  കൃത്യമായ മൊഴി നല്‍കിയ സുരേഷ്‌കുമാറിനെ മാപ്പുസാക്ഷിയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.  കലയുടെ മൃതദേഹം മറവു ചെയ്യാന്‍ സഹായം വേണമെന്നാവശ്യപ്പെട്ടാണ് അനില്‍ സുരേഷ്‌കുമാറിനെ സമീപിച്ചതെന്നും പക്ഷേ താന്‍ അതിനു തയ്യാറായില്ലെന്നുമാണ് സുരേഷ് പൊലീസിനു നല്‍കിയ മൊഴി. 

കലയെ കൊന്ന് കുഴിച്ചുമൂടിയതിനു പിന്നില്‍ ഭര്‍ത്താവിന്റ സംശയമായിരുന്നുവെന്ന്  എഫ്ഐആറില്‍ പറയുന്നു. കലയുടെ ഭര്‍ത്താവ് അനില്‍ ഉള്‍പ്പെടെ  5 പേരെയാണ് ആദ്യം കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. അന്വേഷണം വളരെ നിര്‍ണായകമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തെളിവുകള്‍ ശക്തമാക്കാനും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനുമുള്ള ശ്രമത്തിലാണ് പൊലീസ്.ഒന്നാംപ്രതി അനില്‍ ഇപ്പോള്‍ ഇസ്രയേലിലാണ്, ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. 

Two of the five people who were taken into custody in the case of killing and burying a young woman in Alappuzha Mannar have been released:

Two of the five people who were taken into custody in the case of killing and burying a young woman in Alappuzha Mannar have been released. According to the FIR, the reason for the murder was Kala's para-male relationship. The police believe that Anil is in Israel. It is known that Kala was killed at the large Perumpuzha bridge near Mannar. The Perumpuzha bridge is close to Mannar.