MDMA

TOPICS COVERED

കോഴിക്കോട് വന്‍ ലഹരി വേട്ട. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഒരു കിലോയോളം എംഡിഎംഎ പിടികൂടി. ലഹരികടത്താന്‍ ശ്രമിച്ച വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മയിലിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

 

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗവും ചേര്‍ന്ന് പരിശോധന നടത്തിയത്. പുലര്‍ച്ചെ ട്രെയിന്‍ ഇറങ്ങിയ ഇസ്മയിലിനെ സംഘം പിടികൂടുകയായിരുന്നു. വിപണിയില്‍ ഏകദേശം അരക്കോടി രൂപ വരുന്ന ലഹരിയാണ് പിടികൂടിയത്

പത്താം ക്ലാസ് യോഗ്യതയുള്ള പ്രതി, സ്കൂള്‍ കാലം മുതല്‍ ലഹരിക്ക് അടിമയായിരുന്നു. പിന്നീട് യുവാക്കളെ കേന്ദ്രീകരിച്ച കച്ചവടവും തുടങ്ങി. ചെറിയ പാക്കറ്റുകളാക്കി വില്പന നടത്താനായി എത്തിക്കുമ്പോഴാണ് പിടിയിലായത്. വയനാട് സ്വദേശിയായ പ്രതി കോഴിക്കോട് കേന്ദ്രീകരിച്ചാണ് കച്ചവടം കഴിഞ്ഞ മാസം നഗരത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് രണ്ട് കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടിയിരുന്നു. നഗരത്തില്‍ ലഹരിമരുന്ന് കടത്ത് കൂടിയതോടെ എക്സൈസ് – പൊലീസ് വിഭാഗങ്ങള്‍‍ പരിശോധന ഊര്‍ജിതമാക്കി.

MDMA seized at Kozhikode railway station premises: