TOPICS COVERED

അറുപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാറും ഏജന്റും വിജിലന്‍സ് പിടിയില്‍. മലപ്പുറം കൊണ്ടോട്ടി സബ് റജിസ്ട്രാര്‍ സനില്‍ ജോസും ഏജന്‍റ് ബഷീറുമാണ് പിടിയിലായത്. കുടുംബ സ്വത്ത് ഭാഗം വച്ച് റജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിനാണ് ഏജന്‍റ് വഴി അറുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലന്‍സിന്‍റെ നിര്‍ദേശപ്രകാരം കൈമാറിയ 40000 രൂപയാണ് സബ് റജിസ്ട്രാര്‍ സനില്‍  ജോസിന്‍റെ കൈയ്യില്‍ നിന്ന് പിടികൂടിയത്. ഏജന്‍റ് തേഞ്ഞിപ്പലം സ്വദേശി ബഷീറിന്‍റെ കൈയ്യില്‍ നിന്ന് 20000 രൂപയും കണ്ടെടുത്തു. കൊല്ലം സ്വദേശിയാണ് പിടിയിലായ സനില്‍ ജോസ്. കൊണ്ടോട്ടി സബ് റജിസ്ട്രാര്‍ ഒാഫീസ് കേന്ദ്രീകരിച്ച് വന്‍തോതില്‍ അഴിമതി നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മുന്‍പും വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു.

ENGLISH SUMMARY:

Sub-registrar and agent caught in vigilance while accepting bribe