rapegirl

 പത്തുവയസുകാരിയെ 10 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അറസ്റ്റ്. ഹൈദരാബാദിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള പ്രതികളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പൊതുസുഹൃത്ത് വഴിയാണ് പ്രതികള്‍ കുട്ടിയെ സമീപിച്ചത്. പിന്നീട്  പ്രതികളില്‍  രണ്ടുപേര്‍ ചേര്‍ന്ന് കുട്ടിയുമായി സൗഹൃദം സൃഷ്ടിച്ചാണ് ക്രൂരകൃത്യത്തിന് സാഹചര്യമൊരുക്കിയത്.

കച്ചീഗുഡ മേഖലയില്‍ നിന്ന് ജൂണ്‍ 25നാണ് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. ബലാത്സംഗത്തിനു മുന്‍പ് പെണ്‍കുട്ടിക്ക് ലഹരി നല്‍കാനും ശ്രമം നടന്നതായി പൊലീസ് പറയുന്നു. മുന്‍പും പല കേസുകളിലും പ്രതികളായവരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളുടെ മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ബൈക്കും സ്കൂട്ടറുകളുമുള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തു. ജൂണ്‍ 29നാണ് പ്രതികള്‍ പൊലീസ് പിടിയിലാകുന്നത്. അടുത്ത ദിവസം തന്നെ പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിടും.

10 year old girl gangraped by ten men in Hyderabad:

A 10-year-old girl was gang-raped by 10 people and arrested. The shocking incident took place in Hyderabad. The police arrested all the accused aged between 20 and 30.