kasargod-ragging

കാസർകോട് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. ചിത്താരി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക് നേരെയാണ് പ്ലസ് ടു വിദ്യാർഥികളുടെ റാഗിങ്. പള്ളിക്കര സ്വദേശിയായ വിദ്യാർഥി ഷൂ ധരിച്ചെത്തിയതിനാണ് സീനിയേഴ്സ് സംഘം ചേർന്ന് മർദ്ദിച്ചത്.

 

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വിവരം പുറത്തുപറഞ്ഞാൽ മർദനം തുടരുമെന്നായിരുന്നു ഭീഷണിപ്പെടുത്തി. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമമത്തിലൂടെ പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് മർദ്ദന വിവരം പുറത്തായത്. സംഭവത്തില്‍ രക്ഷിതാക്കൾ ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി. 

ENGLISH SUMMARY:

Raggin in Kasargod; Student was beaten by seniors for wearin shoe