സ്കൂള്‍ പരിസരത്ത് കഞ്ചാവ് വിറ്റത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ പതിമൂന്ന് വര്‍ഷം കഠിനതടവും തൊണ്ണൂറ്റി അയ്യായിരം രൂപ പിഴയും ശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശി മൊയ്തീനെയാണ് മണ്ണാര്‍ക്കാട് കോടതി ശിക്ഷിച്ചത്. ഗോവിന്ദാപുരം സ്വദേശി പാര്‍ഥിപനെ ആക്രമിച്ച കേസിലാണ് വിധി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
നാല് വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ ആക്രമണമുണ്ടായത്. മൊയ്തീന്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നത് പാര്‍ഥിപന്‍ ചോദ്യം ചെയ്തതിന്റെ വിരോധത്തിലായിരുന്നു ആക്രമണം. ബൈക്കില്‍ പോവുകയായിരുന്ന പാര്‍ഥിപനെ വീടിനുസമീപം തടഞ്ഞുനിര്‍ത്തി വാളുകൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് കേസ്. യുവാവിന്റെ ശരീരത്തില്‍ പന്ത്രണ്ട് വെട്ടുകളേറ്റിരുന്നു. ആക്രമണത്തിന് ശേഷം മൊയ്തീന്‍ ഓടിരക്ഷട്ടു. മൊയ്തീന്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതിയായിരുന്നു. കൊല്ലങ്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആലത്തൂര്‍ ഡിവൈ.എസ്പിയായിരുന്ന കെ.എം.ദേവസ്യ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുടെ പേരില്‍ ലഹരിവില്‍പ്പന ചോദ്യം ചെയ്ത വ്യക്തിയെ പരുക്കേല്‍പ്പിച്ച പ്രതി ശിക്ഷയില്‍ യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് കോടതി.
പിഴതുകയില്‍ നിന്ന് 50,000 രൂപ ഇരയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ പി. ജയന്‍ ഹാജരായി.