TOPICS COVERED

കായംകുളത്ത് ഏഴ് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. CC ടി വി ക്യാമറകൾ തിരിച്ചു വച്ചാണ് മോഷണം നടത്തിയത് .പൊലിസ് പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. 

കായംകുളം നഗരമധ്യത്തിലെ കടകളിൽ കവർച്ചയ്ക്ക് കള്ളൻമാർ തലയിൽ മുണ്ടിട്ട് എത്തുന്ന ദൃശ്യങ്ങളാണിത്.  സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ CC ടി വി ക്യാമറകൾ തിരിച്ചു വച്ചാണ് മോഷണം കായംകുളം സസ്യ മാർക്കറ്റിന് സമീപമുള്ള ബാബുവിന്റെ കടയിൽ നിന്ന് 5000 രൂപ മോഷ്ടിച്ചു.വിട്ടള ദാസ്, അച്യുത പ്രകാശ്, സന്തോഷ് കിണി, ജി പ്രസാദ്, മനോജ്, , സുലൈമാൻ എന്നിവരുടെ സ്ഥാപനങ്ങളിൽ മോഷണം ശ്രമം നടന്നു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ തിരിച്ചു വെച്ചാണ് മോഷണം നടത്തിയത്. കായംകുളം നഗരത്തിൽ അടുത്ത കാലത്തായി മോഷണം വൻ തോതിൽ വർധിച്ചു രാത്രിയിൽ പട്രോളിങ് ശക്തമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.  കായംകുളം പോലീസ് കടകളിലെത്തി പരിശോധന നടത്തിയ ശേഷം കേസെടുത്തു. 

Theft in seven shops in Kayamkulam: