TOPICS COVERED

വയനാട് കാടുകളില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ രക്ഷപ്പെട്ട മാവോയിസ്റ്റ് പി.കെ.സോമന്‍ പിടിയില്‍. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നി ഇന്ന് പുലര്‍ച്ചെയാണ് കല്‍പ്പറ്റ സ്വദേശി സോമന്‍ പിടിയിലായത്. ഭീകരവിരുദ്ധ സ്ക്വാഡും സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്‍റെയും സംയുക്ത നീക്കത്തിലാണ് സോമനെ പിടികൂടിയത്. കേരളത്തില്‍ അവശേഷിക്കുന്ന മൂന്ന് മാവോയിസ്റ്റുകളില്‍ ഒരാളാണ് പിടിയിലായ സോമന്‍. സോമന്‍റെ കൂട്ടാളിയായ മനോജ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടിയിലായിരുന്നു. കബനി ദളം കമാന്‍ഡന്‍റ്സി.പി. മൊയ്തീനോടൊപ്പമാണ് സോമനും  മനോജും പ്രവര്‍ത്തിച്ചിരുന്നത്. പൊലീസിനെ ആക്രമിച്ചതുള്‍പ്പെടെ നിരവധി യുഎപിഎ കേസുകളില്‍ പ്രതിയാണ് സോമന്‍. സി.പി. മൊയ്തീന്‍, സന്തോഷ് എന്നിവര്‍ക്കായുള്ള തിരച്ചിലും പുരോഗമിക്കുകയാണ്

ENGLISH SUMMARY:

maoist soman in custody