TOPICS COVERED

ഇടുക്കി കട്ടപ്പനയിൽ വ്യാജ ലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് പണം തട്ടി. നറുക്കെടുപ്പിൽ 5000 രൂപ സമ്മാനമായി ലഭിച്ച കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫോട്ടോ കോപ്പി തയ്യാറാക്കിയാണ് മൂന്നംഗ സംഘം പണം തട്ടിയത്. ഏജൻസികളുടെ പരാതിയിൽ പൊലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

സമ്മാനാർഹമായ കാരുണ്യ പ്ലസ് ലോട്ടറിയുടെ വിവിധ സീരിയസുകൾ ആണ് തട്ടിപ്പ് സംഘം നിർമ്മിച്ചത്. കട്ടപ്പനയിലെ ലോട്ടറി ഏജൻസിയുടെ സീലും വ്യാജമായി നിർമ്മിച്ചെടുത്തായിരുന്നു തട്ടിപ്പ്. വിവിധയിടങ്ങളിൽ ലോട്ടറി ടിക്കറ്റുകൾ കൈമാറി പ്രതികൾ പണം  തട്ടിയെന്നാണ് സൂചന.   

വിവിധ ഏജൻസികൾ പ്രതികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്ന് രണ്ടുപേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിൽ ബാലഗ്രാം സ്വദേശി  പറങ്കിത്തറ സുബിനെ ഏജൻസി ജീവനക്കാർ തിരിച്ചറിഞ്ഞു. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ സുബിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്