ആറു വയസ്സുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് കുട്ടി പീഡനത്തിന് ഇരയായത്. ഇതിനു ശേഷം സമീപത്ത് കെട്ടിയിട്ടിരുന്ന ആടിനെയും പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. ഈ സംഭവം പുറംലോകമറിഞ്ഞതാകട്ടെ പെണ്‍കുട്ടിയുടെ കളിക്കൂട്ടുകാരനിലൂടെയും.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ; പെണ്‍കുട്ടിയും അയല്‍വാസിയും സമപ്രായക്കാരനുമായ ആണ്‍കുട്ടിയും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കൃഷി വികസന ഓഫീസറാണ് അന്‍പത്തിയേഴുകാരനായ പ്രതി. ഇയാള്‍ ഇവിടെ ജോലിസംബന്ധമായി കാര്യങ്ങള്‍ക്കായി സ്ഥിരമായി വന്നുപോയിരുന്നതാണ്. സംഭവം നടന്ന അന്ന് കുട്ടികളൊഴികെ മറ്റാരും വീട്ടുപരിസരത്തുണ്ടായിരുന്നില്ല. ദളിത് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ വച്ചാണ് പ്രതി പീഡിപ്പിച്ചത്.
പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതും ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്നതിന്‍റേയും ദൃശ്യങ്ങള്‍ ആണ്‍കുട്ടി മൊബൈലില്‍ ചിത്രീകരിച്ചു. ഈ വിഡിയോയാണ് നിര്‍ണായകമായത്. റസൂല്‍പൂര്‍ സ്വദേശിയായ ഗജേന്ദ്ര സിങ് ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പ്രതിയെ ഔദ്യോഗിക സ്ഥാനത്തുനിന്നും സസ്പെന്‍ഡ് ചെയ്തു. ഇരയുടെ കുടുംബത്തിന് സര്‍ക്കാര്‍ 8.25 ലക്ഷം രൂപ സഹായ വാഗ്ദാനം നല്‍കി.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഈ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഫാമില്‍ ജോലി ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയും കൂട്ടുകാരനും ഇവരോട് നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു. മൊബൈലിലെ വിഡിയോയും കാണിച്ചു കൊടുത്തു. ഇതോടെ ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടു. വീട്ടുകാര്‍ക്കും സുപരിചിതനായിരുന്ന പ്രതിയെ ഇവര്‍ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാനുള്ള വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.