വളാഞ്ചേരി കെ.എസ്.എഫ്.ഇ ശാഖയില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിയെടുത്തത് ഏഴു കോടി രൂപ. തട്ടിപ്പുമായി ബന്ധപ്പെട്ട് ശാഖയില്‍ സ്വര്‍ണം പരിശോധിക്കുന്ന ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊളത്തൂര്‍ സ്വദേശി രാജനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
രാജന് പുറമെ പാലക്കാട് സ്വദേശികളായ പടപ്പേതൊടി അബ്ദുൽ നിഷാദ്, കൊരക്കോട്ടിൽ മുഹമ്മദ് അഷ്‌റഫ്, പറങ്ങാട്ടുതൊടി റഷീദലി കാവുംപുറത്ത് മുഹമ്മദ് ശരീഫ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 221.63 പവൻ സ്വർണമാണെന്ന് വിശ്വസിപ്പിച്ചാണ് മുക്കുപണ്ടം പണയം വച്ചത്.