ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോഴിക്കോട് വടകര ശാഖയിൽ നിന്ന് സ്വർണ തട്ടിപ്പ് നടത്തിയ കേസിൽ, പ്രതിയില്‍ നിന്ന് അഞ്ച് കിലോ 300 ഗ്രാം സ്വർണം ക്രൈം ബ്രാഞ്ച് കണ്ടെത്തി. തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ നിന്നുമാണ് പ്രതി പണയപെടുത്തിയ സ്വർണം കണ്ടെത്തിയത്. കേസിലെ പ്രതിയായ മുന്‍ മാനേജര്‍ മധജയകുമാറിനെ ഉടന്‍ തന്നെ ബാങ്കില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
സുഹൃത്തിന്‍റെ സഹായത്തോടെ ഡിബിഎസ് ബാങ്കിൽ മധജയകുമാര്‍ പണയപെടുത്തിയ സ്വർണമാണ് െെക്രം ബ്രാഞ്ച് കണ്ടെത്തിയത്. തട്ടിപ്പില്‍ സുഹൃത്തിന് പങ്കുണ്ടെയെന്നും പരിശോധിക്കുന്നുണ്ട്. 17,20,35,704 കോടിയുടെ സ്വർണ്ണമാണ് ബാങ്കിൽ നിന്നും നഷ്ടമായത്. ഇതില്‍ അഞ്ച് കിലോ 300 കണ്ടെത്തി. ബാക്കിയുള്ള സ്വര്‍ണ്ണം കണ്ടെത്തുകയാണെന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള വെല്ലുവിളി.
തമിഴ്നാട്ട് കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനയില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. തട്ടിപ്പ് നടത്തിയ മുഴുവന്‍ സ്വര്‍ണ്ണവും കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൂടുതല്‍ ആളുകള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പ്രതിയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് ഇടപാടുകളുടെ രേഖകളും െെക്രംബ്രാഞ്ച് പരിശോധിച്ച് വരികയാണ്.