മതനിന്ദ ആരോപിച്ച് മൂവാറ്റുപുഴയില്‍ കോളജ് അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സി.ഷഫീറിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഷഫീറിന്‍റെ നാടോ എവിടെനിന്നാണ് അറസ്റ്റ് ചെയ്തതെന്നോ എന്‍.ഐ.എ വെളിപ്പെടുത്തിയിട്ടില്ല.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന പ്രവര്‍ത്തകനായ ഷഫീര്‍ പല അക്രമസംഭവങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്ന് എന്‍.ഐ.എ അറിയിച്ചു. 13 വര്‍ഷം മുന്‍പ് നടന്ന കൈവെട്ടുകേസില്‍ ഇതുവരെ 19 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ടി.ജെ.ജോസഫിന്റെ കൈവെട്ടിയത് ഷഫീര്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച സവാദ് എന്നാണ് എന്‍.ഐ.എയ്ക്ക് ലഭിച്ച മൊഴി. കഴിഞ്ഞ മാര്‍ച്ചിലാണ് സവാദ് കണ്ണൂര്‍ മട്ടന്നൂരില്‍ അറസ്റ്റിലായത്.