TOPICS COVERED

കായംകുളത്ത് നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. ഒഎന്‍കെ ജം‌ക്ഷനില്‍ ആസിയയെയാണ് ഭര്‍ത്താവ് മുനീറിന്റെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നത്.  യുവതി എഴുതിയതെന്ന് കരുതുന്ന കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു.   

‘കാൻസർ ബാധിതനായി മരിച്ച പിതാവ് സക്കീറിനൊപ്പം പോകുന്നു’ എന്നാണു ആസിയ കത്തിൽ എഴുതിയിട്ടുള്ളത്. ഇതു പെൺകുട്ടി തന്നെയാണോ എഴുതിയതെന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ കുടുംബപ്രശ്നങ്ങളില്ലെന്നും പിതാവ് മരിച്ചതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയതാണെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.  

ഞായറാഴ്ച രാത്രിയോടെയാണ് ആസിയയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുൻപാണു ആസിയയുടെയും മുീറിന്റെയും പ്രണയവിവാഹം നടന്നത്. പിതാവ് മരിച്ചിട്ട് ഒരു വര്‍ഷത്തോളം ആയെന്നാണ് റിപ്പോര്‍ട്ട്.

പിതാവിന്റെ വിയോഗം വിവാഹ ശേഷവും ആസിയയെ അലട്ടിയിരുന്നു. മൂവാറ്റുപുഴയിൽ ഡെന്റൽ ടെക്നിഷ്യനായി ജോലി ചെയ്തിരുന്ന ആസിയ ആഴ്ചയിലൊരിക്കലാണ് ഭർത്താവിന്റെ വീട്ടിലെത്തിയിരുന്നത്. 

സംഭവദിവസം ആസിയ ഏറെ സന്തോഷവതിയായിരുന്നെന്ന് ഭർത്തൃവീട്ടുകാർ പറയുന്നു. ചെറിയ തലവേദനയുള്ളതായി പറഞ്ഞപ്പോൾ ഡോക്ടറെ കാണിക്കണോയെന്നു ചോദിച്ചെങ്കിലും വേണ്ടെന്നായിരുന്നു മറുപടി. ബീച്ചിലേക്കു പോകാൻ വീട്ടിലുള്ളവർ ആദ്യമിറങ്ങി. മുനീർ വാഹനത്തിൽ പെട്രോൾ നിറച്ചു തിരികെയെത്തിയപ്പോഴാണു വീട്ടിലെ കിടപ്പുമുറിയിൽ ആസിയയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കായംകുളം ടൗൺ ഷഹീദാർ പള്ളിയിൽ കബറടക്കി. സെലീനയാണ് ആസിയയുടെ മാതാവ്. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. 

There is no mystery in Kayamkulam newlywed bride found dead in her husband's house.:

There is no mystery in Kayamkulam newlywed bride found dead in her husband's house. Asiya was found hanging dead at her husband Muneer's house in ONK Junction. The police also found a note believed to have been written by the woman.