father-quation

TOPICS COVERED

തിരുവനന്തപുരത്ത് മകളുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ അച്ഛനും ഗുണ്ടകളും അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി സന്തോഷ്കുമാറും ക്വട്ടേഷൻ സംഘത്തിലെ സൂരജും മനുവുമാണ് അറസ്റ്റിലായത്. സന്തോഷിന്റെ മകൾ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജീവനൊടുക്കിയിരുന്നു. മകളുടെ മരണത്തിന് ഉത്തരവാദി സുഹൃത്തായ അനുജിത്താണെന്ന് സന്തോഷ് സംശയിച്ചു. അനുജിത്തിനെ വകവരുത്താൻ ബന്ധുവിന്റെ സഹായത്തോടെ ക്വട്ടേഷൻ സംഘത്തെ ഏർപ്പാട് ചെയ്തു. സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്