രാജസ്ഥാനില്‍ മദ്യലഹരിയില്‍ അമ്മയെ ബലാല്‍സംഗം ചെയ്തത മകന്‍ അറസ്റ്റില്‍. ബുണ്ടി ജില്ലയിലാണ് സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... 28 വയസുകാരനായ പ്രതി അമ്മയുമായി അമ്മയുടെ സഹോദരന്‍റെ വീട്ടിലേക്ക് പോയതായിരുന്നു. ഇവിടെ നിന്ന് മടങ്ങുംവഴി ഒറ്റപ്പെട്ട സ്ഥലത്ത് വെച്ചാണ് അമ്മയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുന്നത്.
സംഭവത്തിന് പിന്നാലെ യുവാവിന്‍റെ അമ്മയും ഇളയ സഹോദരനും സഹോദരിയും ചേര്‍ന്നാണ് ദാബി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുന്നത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുന്നതായാണ് പൊലീസ് അറിയിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.