TOPICS COVERED

തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഏജൻസി പോർട്ടൽ ഓഫീസിലുണ്ടായ തീപിടിത്തം ആസൂത്രിതമെന്ന് തെളിഞ്ഞതോടെ കൊലപാതക കാരണം തേടി പൊലീസ്. മരിച്ച ഓഫീസ് ജീവനക്കാരി പാപ്പനംകോട് ശ്രീരാഗം റോഡിൽ ദിക്കുബലിക്കളത്തിന് സമീപം താമസിക്കുന്ന വിഎസ് വൈഷ്ണ ആദ്യ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു. തീപിടിത്തത്തിൽ മരിച്ച പുരുഷൻ ഇവരോടൊപ്പം താമസിക്കുന്ന ബിനു കുമാർ ആണോയെന്ന് സംശയം. ഇതിനായി ഡിഎൻഎ പരിശോധന നടത്തും. 

ആദ്യ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന വൈഷ്ണയോടൊപ്പം നാല് വർഷം മുൻപാണ് പള്ളിച്ചൽ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്തിയിൽ ബിനുകുമാർ താമസം ആരംഭിച്ചത്. ബിനു ഉപദ്രവിക്കുന്നത് പതിവായതോടെ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. ഇതു സംബന്ധിച്ച് ആറുമാസം മുൻപ് മേനം പൊലീസിൽ പരാതി നൽകിയിരുന്നു. 

വൈഷ്ണയോടുള്ള വൈരാ​ഗ്യത്തിൽ കൊലപ്പെടുത്തി ഭർത്താവ് ബിനു ജീവനൊടുക്കിയതെന്ന് സംശയം. ഭാര്യ വൈഷ്ണയ്ക്ക് കുത്തേറ്റതായും പൊലീസ് സംശയിക്കുന്നുണ്ട്. ഓഫിസിൽ കത്തി കണ്ടെത്തി. വൈഷ്ണയെ കുത്തിയശേഷം ഭർത്താവ് ബിനു തീയിട്ടതാകാമെന്ന് പൊലീസ് നിഗമനം. 

ENGLISH SUMMARY:

Pappanamcode Murder; Vaishna seperate from first husband and start life with Binu four years ago.