TOPICS COVERED

തൃശൂരിൽ വാടക വീട് സ്പിരിറ്റ് ഗോഡൗൺ ആക്കി മാറ്റിയ BJP പ്രവർത്തകൻ അറസ്റ്റിൽ. നാലായിരം ലിറ്റർ സ്പിരിറ്റ് കണ്ടെടുത്തു. കൊരട്ടി ദേശീയപാതയിൽ കാറിൽ സ്പിരിറ്റുമായി ഇന്ന്  പിടിയിലായ യുവാവിൻ്റെ മൊഴിയാണ് ഗോഡൗൺ കണ്ടെത്താൻ കാരണം. 

കൊരട്ടി ദേശീയപാതയിൽ കാറിൽ കടത്തിയ സ്പിരിറ്റ് ചാലക്കുടി പൊലീസ് പിടികൂടിയത് ഇന്ന് ഉച്ചയ്ക്കായിരുന്നു . ഈരാറ്റുപേട്ട സ്വദേശി സഞ്ജു രാമകൃഷ്ണനാണ് പിടിയിലായത്. സ്പിരിറ്റ് എവിടെ നിന്ന് കിട്ടിയെന്ന് പൊലീസ് ചോദിച്ചു? ലാലൂരിലെ ഗോഡൗൺ എന്നായിരുന്നു മറുപടി. തൃശൂർ വെസ്റ്റ് പൊലീസ് ലാലൂരിൽ പരിശോധിച്ചപ്പോൾ വാടക വീട് കണ്ടെത്തി. വാടാനപ്പിള്ളി സ്വദേശി കെ. മണികണ്ഠനാണ് പ്രതിമാസം 18,000 രൂപയ്ക്ക് വീട് വാടകയ്ക്കെടുത്തത്. BJP പ്രവർത്തകനാണ് . CPM പ്രവർത്തകരായ ധനേഷിനേയും ഷാജിയേയും കൊന്ന കേസിലെ പ്രതി . 4000 ലിറ്റർ സ്പിരിറ്റ് സൂക്ഷിക്കാൻ പണം മുടക്കിയതാര് ? പൊലീസിൻ്റെ അന്വേഷണം തുടരുന്നു. 

ജനവാസ മേഖലയിലായിരുന്നു ഗോഡൗൺ . നാട്ടുകാർക്ക് പോലും സംശയം തോന്നിയില്ല. ഇത്രയും വലിയ ശേഖരവുമായി സ്പിരിറ്റ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത് എക്സൈസോ ഇൻറലിജൻസോ അറിയാത്തത് തിരിച്ചടിയായി 

ENGLISH SUMMARY:

BJP worker arrested for converting rented house into spirit godown