chain-theft-arrest

TOPICS COVERED

പാലക്കാട് തടുക്കശ്ശേരിയില്‍ ബൈക്കിലെത്തി വയോധികയുടെ മാല കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മണ്ണൂര്‍ സ്വദേശി പ്രവീണിനെയാണ് സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് കോങ്ങാട് പൊലീസ് പിടികൂടിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കഴിഞ്ഞമാസം ഒന്‍പതിന് തടുക്കശ്ശേരി കളപ്പാറ പാലത്തിന് സമീപത്തായിരുന്നു കവര്‍ച്ച. ബൈക്കിലെത്തിയ യുവാവ് വഴി ചോദിക്കാനായി വയോധികയുടെ അടുത്ത് വാഹനം നിര്‍ത്തി. വഴി ചോദിക്കുന്നതിനിടയില്‍ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ തൂക്കമുള്ള മാല തട്ടിയെടുത്ത് രക്ഷപ്പെട്ടെന്നായിരുന്നു പരാതി. മണ്ണാര്‍ക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാല മോഷ്ടാവ് കുടുങ്ങിയത്. യുവാവിന്റെ രൂപസാദൃശ്യം മനസിലാക്കി നൂറിലേറെ സിസിടിവികള്‍ പരിശോധിച്ചാണ് പ്രവീണിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. വാഹനത്തിന്റെ രൂപവും നിറവും ഉള്‍പ്പെടെ അന്വേഷണത്തില്‍ തുമ്പായി. യുവാവ് സമാനമായ കവര്‍ച്ചയില്‍ പങ്കാളിയായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.